തിരുവനന്തപുരം സൗത്ത് പോസ്റ്റല്‍ ഡിവിഷണല്‍ ഓഫീസിന്റെ തപാല്‍ അദാലത്ത് 2020 ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് 3 മണിക്ക് പോസ്റ്റല്‍ ഡിവിഷണല്‍ ഓഫീസില്‍വച്ച് വിഡിയോ കോൺഫെറെൻസിങ് വഴി നടക്കും. തിരുവനന്തപുരം സൗത്ത്ഡിവിഷണല്‍ ഓഫീസിലെസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.
അദാലത്തില്‍ പരാതികള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പരാതികള്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ്ഓഫീസസ്, തിരുവനന്തപുരംസൗത്ത് ഡിവിഷന്‍ -695036 എന്ന വിലാസത്തില്‍ 16 -12-2020 ന് മുമ്പ് ലഭിക്കത്തക്ക വിധത്തില്‍അയയ്ക്കണം. dotpuramsouth.kl@indiapost.gov.in എന്ന ഇമെയിൽ വഴിയും പരാതികൾ അയക്കാം എന്ന് പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അറിയിച്ചു.
പരാതികള്‍ അയയ്ക്കുന്ന കവറിനു പുറത്ത് ‘ഡാക്അദാലത്ത്’ എന്ന് രേഖപ്പെടുത്തണം.
കസ്റ്റമർ കെയർ സെന്ററിലോ ഡിവിഷണൽ തലത്തിലോ ലഭിച്ചിട്ടുള്ള തീർപ്പാക്കാത്ത പരാതികൾ തപാല്‍ അദാലത്തിൽ പരിഗണിക്കും. പുതിയ പരാതികള്‍ പതിവുപോലെ പരിഗണിക്കും.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1680531

