കോവിഡിനെ മണത്തറിയാനുളള പുതിയ കണ്ടുപിടുത്തവുമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി

തിരുവനന്തപുരം: മണം തിരിച്ചറിയാനുളള കോവിഡ് ബാധിതരുടെ ശേഷി കുറയുന്നത് (ഹൈഫോസ്മിയ)രോഗിയെക്കൊണ്ട് മണംപിടിപ്പിച്ച് കണ്ടെത്താനുളള കിറ്റ് വികസിപ്പിച്ച് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി. (ആര്‍ജിസിബി). ഇത് ചെന്നൈയിലെ സവിത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്റ് ടെക്‌നിക്കല്‍ സയന്‍സില്‍ കോവിഡ് ബാധിതരില്‍ പരീക്ഷിച്ച് വിജയിച്ചു.

ആര്‍ജിസിബിയിലെ ന്യൂറോ സ്റ്റെം സെല്‍ ബയോളജി ലാബിലെ സയന്‍റിസ്റ്റ് ഡോക്ടര്‍ ജാക്‌സണ്‍ ജെയിംസിന്റെ നേതൃത്വത്തിലുളള സംഘമാണ് കിറ്റ് വികസിപ്പിച്ചത്. ഇതിന് പ്രതീക്ഷിക്കുന്ന വില 10 രൂപ മാത്രമാണ്. സാങ്കേതിക വിദ്യ കൈമാറിയശേഷം വാണിജ്യാടിസ്ഥനത്തില്‍ കിറ്റുകള്‍ പുറത്തിറക്കും. മനുഷ്യ ശരീരവുമായി നേരിട്ട് ബന്ധപ്പെടുന്ന പരിശോധനയല്ലാത്തതിനാല്‍ കിറ്റിന് ഐസിഎംആറിന്‍റെ അംഗീകാരം ആവശ്യമില്ല. മണം അറിയാത്തതിനാല്‍ ഒരാള്‍ കോവിഡ് ബാധിതനാണെന്ന് ഉറപ്പിക്കാനാവില്ല. ഈ പരിശോധനയിലൂടെ രോഗബാധിതരിലേക്ക് എത്താനാകും.

കാപ്പിപ്പൊടി പുല്‍ത്തൈലം എന്നിവയുടെ മണം വിവിധ അളവുകളില്‍ ചേര്‍ത്തിട്ടുളള കിറ്റ് അനോസ്മിയ ചെക്കര്‍ എന്നാണ് അറിയപ്പെടുന്നത്. പൂര്‍ണ്ണമായും മണം നഷ്ട്‌പ്പെടുന്ന അവസ്ഥയാണ് അനോസ്മിയ .കോവിഡ് രോഗികളില്‍ ഭൂരിഭാഗത്തിനും ചെറിയ കാലത്തേക്കാണ് മണം തിരിച്ചറിയുന്നതിനുളള ശേഷി കുറയുന്നത്. ഒരുമണം മറ്റൊരു മണമായി തിരിച്ചറിയുന്ന പരോസ്മിയയും കോവിഡ് ലക്ഷണമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആര്‍ജിബിയുടെ സ്ട്രിപ്പില്‍ ആറ് കളളികളിലായി പല ഗന്ധങ്ങള്‍ നിറച്ചിട്ടുണ്ട്. ഓരോന്നും തുറന്ന് മണത്തുനോക്കുന്ന ആള്‍ക്ക് ലഭിക്കുന്ന മണം ഏതാണെന്ന് നോക്കിയാണ് ഗന്ധം നഷ്ടപ്പെട്ടോയെന്നും ഏതവസ്ഥയാണെന്നും ഉറപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →