• ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ച് മാത്രം പോളിങ് ബൂത്തില്‍ പ്രവേശിക്കണം.
• വോട്ട് ചെയ്യാന്‍ കുട്ടികളെ കൊണ്ടുപോകരുത്.
• പോളിങ് സ്റ്റേഷന്റെ പരിസരത്തും ക്യൂവിലും കൃത്യമായ അകലം പാലിക്കണം.
• പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പും വോട്ട് ചെയ്ത് കഴിഞ്ഞും കൈകള്‍ സാനിറ്റൈസ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
• രജിസ്റ്ററില്‍ ഒപ്പുവെക്കുന്നതിന് സ്വന്തമായി പേന കരുതുക.
• ഹസ്തദാനം ഒഴിവാക്കുക.
• മാസ്‌കുകളും തൂവാലകളും അലക്ഷ്യമായി വലിച്ചെറിയരുത്.
• പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും കൊണ്ടുവരാതെ ശ്രദ്ധിക്കണം. കുടിവെള്ളം സ്റ്റീല്‍ കുപ്പികളില്‍ കൊണ്ടുവരാം.
ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/index.php/ml/node/105320