തിരഞ്ഞെടുപ്പ് മാതൃകയില്‍ രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് മാതൃകയില്‍ രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2021 ജനുവരി 1 ലെ കട്ട്ഓഫ് തീയതിയെ അടിസ്ഥാനമാക്കി ആളുകളുടെ പ്രായം കണക്കാക്കുമെന്നും 1971 ജനുവരി 1-നോ അതിനുമുമ്പോ ജനിച്ചവര്‍ 50 വിഭാഗത്തില്‍ പെടും.

50 വയസും അതില്‍ കൂടുതലും പ്രായമുള്ളവരെ ഉള്‍ക്കൊള്ളുന്ന മുന്‍ഗണനാ കുത്തിവയ്പ്പ് ഗ്രൂപ്പിനെ തിരിച്ചറിയുന്നതിന് ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് പട്ടികകള്‍ ഉപയോഗിക്കാനാണ് കേന്ദ്ര തീരുമാനം. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പ് പട്ടികയനുസരിച്ചായിരിക്കണം വാക്സിന്‍ വിതരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.ആരോഗ്യപ്രവര്‍ത്തകരെയും മുന്‍ഗണനാപട്ടികയില്‍ പെടുത്തിയിട്ടുണ്ട്.

ബാക്കിയുള്ളവര്‍ക്ക് വാക്സിന്‍ ലഭ്യതയുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യും. കൂട്ടത്തില്‍ കൊവിഡ് പ്രസരണത്തിന്റെ ഓരോ പ്രദേശത്തെ ഘടനയും പരിഗണിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായ സ്പോട്ട് നിശ്ചയിച്ച് കൊവിഡ് വാക്സിന്‍ നല്‍കും. കൂടുതല്‍ ജാഗ്രത വേണ്ടവര്‍ക്ക് മറ്റ് ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. മൊബൈല്‍ ടീമിനെ രൂപീകരിച്ച് വാക്സിനേഷന്‍ നല്‍കുന്നതും പരിഗണിക്കും. നേരത്തെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും വാക്സിന്‍ ലഭിക്കുക. ഒരോ സെഷനിലും 100 പേര്‍ക്ക് വാക്സിന്‍ നല്‍കും. ഓണ്‍ ദി സ്പോര്‍ട്ട് വാക്സിനേഷന്‍ ആര്‍ക്കും ലഭിക്കില്ല.

തത്സമയ ട്രാക്കിംഗ് പ്രാപ്തമാക്കുന്നതിന് ഓരോ ഗുണഭോക്താവും കോവിഡ് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്വര്‍ക്കില്‍ (കോ-വിന്‍) രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.”കോവിഡ് -19 വാക്സിനുകള്‍ക്ക് സുരക്ഷാ ഡാറ്റ വേണം. ഒരു വലിയ ജനതയ്ക്ക് അത് നല്‍കുമ്പോള്‍ ഈ വാക്‌സിനുകളുടെ സുരക്ഷ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. രോഗപ്രതിരോധത്തെ തുടര്‍ന്നുള്ള പാര്‍ശ്വഫല സംഭവങ്ങള്‍ അതിവേഗം കണ്ടെത്തുകയും അവയ്ക്ക് ഉടനടി പരിഹാരം കാണുകയും വേണം. ഇതിനാണ് ട്രാക്കിങ് രജിസ്‌ട്രേഷനെന്നും പറയുന്നു.വാക്സിന്‍ നല്‍കുന്ന ടീമില്‍ അഞ്ച് പേരുണ്ടാവും. വാക്സിനേഷന്‍ ഓഫിസര്‍ എംബിബിഎസ്/ ബിഡിഎസ് ഡോക്ടറായിരിക്കും. കൂടെ നഴ്സ്, ഫാര്‍മസിസ്റ്റ്, എഎന്‍എം നഴ്സ്, സത്രീ ആരോഗ്യപ്രവര്‍ത്തക തുടങ്ങിയവരാണ് മറ്റുള്ളവര്‍. കുത്തിവെപ്പ് നല്‍കാന്‍ നിയമപരമായി അവകാശമുള്ളവരാണ് വാക്സിന്‍ നടത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →