ബീജിങ്: ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് ബ്ലൂംബെര്‍ഗ് ന്യൂസിനായി ജോലി ചെയ്യുന്ന ചൈനീസ് പൗരയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു. ഹേസ് ഫാന്‍ എന്ന മാധ്യമ പ്രവര്‍ത്തകയാണ് കസ്റ്റഡിയിലായത്. തിങ്കളാഴ്ചയാണ്(7/12/2020) മാധ്യമവുമായി ഹേസ് ഫാന്‍ അവസാനമമായി ബന്ധപ്പെട്ടത്.എഡിറ്റര്‍മാരില്‍ ഒരാളുമായിട്ടാണ് അവര്‍ അവസാനമായി സംസാരിച്ചത്. അതേസമയം, കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവരുടെ നിയമാനുസൃത അവകാശങ്ങള്‍ ഉറപ്പുവരുത്തുമെന്നും ചൈനീസ് അധികൃതര്‍ പറഞ്ഞു.
ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നു: ബ്ലൂംബെര്‍ഗ് ജീവനക്കാരിയെ കസ്റ്റഡിയിലെടുത്ത് ചൈന
