എ. സി മൊയ്തീന്റെ വോട്ടിൽ പിഴവില്ലെന്ന് കളക്ടർ , പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ 7 മണി

തൃശ്ശൂർ: മന്ത്രി എ.സി. മൊയ്തീന്‍ 5 മിനിറ്റ് നേരത്തേ വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴുമണിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

6.55 ന് മന്ത്രി എ.സി. മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു അനില്‍ അക്കരെ എംഎല്‍എയുടെ പരാതി. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷന്‍ കമ്മീഷന്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയത്.ഈ റിപ്പോര്‍ട്ടിലാണ് ചട്ടലംഘനം നടന്നിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →