വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് 28 ന്

തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി ബോർഡ്, സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ അംഗീകാരത്തിനായി സമർപ്പിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 ന്റെ പൊതുതെളിവെടുപ്പ് വീഡിയോ കോൺഫറൻസിലൂടെ 28 ന് രാവിലെ 11 ന് നടക്കും. തെളിവെടുപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 24ന് ഉച്ചയ്ക്ക് 12 നു മുൻപ് കത്തു മുഖേനയോ, ഇ.മെയിൽ  (kserc@erckerala.org) മുഖേനയോ ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം. പരാതി www.erckerala.org യിൽ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →