കുത്തബ് മിനാര്‍ പണിതത് ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത്: ഇവിടെ ആരാധന അനുവദിക്കണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്താണ് കുത്തബ് മിനാര്‍ പണിതതെന്നും ഇവിടെ ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി സാകേത് കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ ഹരിശങ്കര്‍ ജെയിന്‍, അഭിഭാഷക രഞ്ജന അഗ്‌നിഹോത്രി എന്നിവരാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.കുത്തബ് സമുച്ചയത്തിനുള്ളിലെ ക്ഷേത്രങ്ങളുടെ ഭരണവും നടത്തിപ്പും കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ)യുടെ റിപ്പോര്‍ട്ട് പ്രകാരം 27 ക്ഷേത്രങ്ങള്‍ പൊളിച്ചുമാറ്റിയാണ് കുത്തബ് മിനാര്‍ പണിതതെന്നും അഭിഭാഷകര്‍ വ്യക്തമാക്കുന്നു.

ജൈന തീര്‍ത്ഥങ്കര പ്രതിഷ്ഠയായ ഭഗവാന്‍ റിഷഭ് ദേവിനും ഹിന്ദു ദേവനായ ഭഗവാന്‍ വിഷ്ണുവിനുമൊപ്പം ഗണപതി, ശിവന്‍, ഗൗരി ഹനുമാന്‍ തുടങ്ങിയ ദേവങ്ങളെ പ്രതിഷ്ഠിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. മുഗള്‍ ആക്രമണത്തിന് മുമ്പ് ഇവിടെ ക്ഷേത്ര സമുച്ചയും ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ ഹര്‍ജിയില്‍ ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. ഹര്‍ജി ഡിസംബര്‍ 24 ന് സിവില്‍ ജഡ്ജി നേഹ ശര്‍മ പരിഗണിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →