മെക്‌സിക്കോ സിറ്റി: ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ആരംഭിച്ച് വാക്‌സിനേഷന്‍ ഡിസംബര്‍ മൂന്നാം വാരം അവസാനിക്കുന്നതോടെ പൊതുജനത്തിനുള്ള കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ മെക്‌സിക്കോ. സാര്‍വത്രികവും സൗജന്യവു മായ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള തീരുമാനം പൗരന് സ്വയം എടുക്കാവുന്നതാണെന്ന് പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു.2021 അവസാനത്തോടെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.ഫൈസര്‍-ബയോടെക് വാക്‌സിനാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്.
34.4 ദശലക്ഷം ഡോസ് മെക്‌സികോയ്ക്ക് ലഭിക്കുന്നതിന് ഫൈസര്‍-ബയോടെക് വാക്‌സിന്‍ കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട് . ഇതില്‍ 250,000 എണ്ണം ഡിസംബര്‍ 17നകം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി മുതല്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ മാസത്തില്‍ 50 വയസ്സിനു മുകളിലുള്ളവര്‍ക്കും മെയ് മാസത്തില്‍ 40 വയസ്സിനു മുകളിലുള്ളവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭിക്കും. 67 വയസുള്ള പ്രസിഡന്റ് തനിക്ക് ഫെബ്രുവരിയില്‍ കുത്തിവയ്പ് ലഭിക്കുമെന്നും വ്യക്തമാക്കി.