രാജ്യത്തുടനീളം വൈഫൈ, ബ്രോഡ്‌ബാന്റ് ‌ ഇന്റര്‍നെറ്റ്‌ സേവനം നല്‍കുന്ന പിഎം വാണി പദ്ധതിക്ക്‌ തുടക്കമാവുന്നു

ന്യൂഡല്‍ഹി: രാജ്യത്തുടനീളം പൊതുയിടങ്ങളില്‍ വൈഫൈ, ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍ നെറ്റ്‌ സേവനം ലഭ്യമാക്കുന്ന പ്രധാനമന്ത്രി വാണി (പിഎം വാണി) പബ്ലിക്ക് ഡാറ്റാ വൈഫൈ ബ്രോഡ്‌ബാന്‍ഡ് ‌ ഇന്റര്‍നെറ്റ്‌ സേവനം നല്‍കുന്ന കേന്ദ്ര പദ്ധതിക്ക്‌ മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വൈഫൈ ബ്രോഡ്‌ബാന്റ് ‌ ഇന്റര്‍ നെറ്റ്‌ സേവനം നല്‍കുന്നതിന് ഏജന്‍സികള്‍ക്ക് ലൈസന്‍സ്‌ ഫീസില്ലാതെ അപേക്ഷിക്കാം.

ടെലികോം മന്ത്രാലയത്തിന്‌ കീഴിലെ സരള്‍ സഞ്ചാര്‍ സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷ നിലൂടെ ലൈസന്‍സ്‌ നേടുന്ന പബ്ലിക്ക്‌ ഡാറ്റാ ഓഫീസ്‌ അഗ്രിഗേറ്റര്‍ മാര്‍ വഴിയാണ്‌ വൈഫൈ ബ്രോഡ്‌ബാന്റ് ‌ സേവനം നല്‍കുക. വൈഫൈ അക്‌സസ്‌ പോയിന്റുകള്‍ സ്ഥാപിക്കലും നടത്തിപ്പും ഏജന്‍സികളുടെ ചുമതലയാണ്‌. രജിസ്റ്റര്‍ ചെയ്‌ത്‌ ഒരാഴ്‌ചക്കുളളില്‍ ലൈസന്‍സ്‌ ലഭിക്കും. മൊബൈല്‍ കണക്ടിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും വൈഫൈ ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമാവും. വൈഫൈസേവനം ഉപയോഗിക്കുന്നവര്‍ പ്രത്യേകം ആപ്പുവഴി രജിസ്റ്റര്‍ ചെയ്യണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →