ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ബാലറ്റ് ലേബൽ ചേർക്കുന്ന പ്രവൃത്തി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും(ഡിസംബർ 10, 11- 2020)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ 51 മുതൽ 75 വരെ വാർഡുകളിലെ 146 പോളിങ് സ്റ്റേഷനുകളിലെക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ബാലറ്റ് ലേബൽ ചേർത്ത് വോട്ടിങ്ങിന് സജ്ജമാക്കുന്ന പ്രവൃത്തി ഇന്നും നാളെയുമായി (ഡിസംബർ 10, 11-2020) രാവിലെ 8.30 മുതൽ നടക്കും. നടക്കാവ് ഗവൺമെൻറ് വൊക്കേഷണൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളാണ് കേന്ദ്രം.  മത്സരിക്കുന്ന സ്ഥാനാർഥികളോ  ഏജൻറ്മാരോ അനുവദിച്ച സമയത്ത് കേന്ദ്രത്തിൽ ഹാജരാകണമെന്ന് ബന്ധപ്പെട്ട വരണാധികാരി അറിയിച്ചു.

ഡിസംബർ 10ന് രാവിലെ 8.30 ന് ഡിവിഷൻ 51 മുതൽ 62 വരെയും ഡിവിഷൻ 73 ന് 12.30 നും  66, 71, 67, 74, 75 ഡിവിഷനുകൾ 1.30 നും  63, 69, 72, 70 ഡിവിഷനുകൾക്ക് 2.30 നും ഡിവിഷൻ 64 ന്  മൂന്നുമണിക്കും  65, 68 ഡിവിഷന് ഡിസംബർ 11ന് രാവിലെ 8.30 നുമാണ് സമയം അനുവദിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/105178

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →