മാസ്‌ക്കില്ലാതെ വോട്ടുപിടുത്തം, ഷാഫി പറമ്പിലിനെ ഇറക്കിവിട്ടു

പാലക്കാട്‌: മാസ്‌ക്കില്ലാതെ വോട്ടുപിടിക്കാനിറങ്ങിയ ഷാഫി പറമ്പിലിനേയും കൂട്ടാളികളേയും വീട്ടില്‍ നിന്നും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഇറക്കിവിട്ടു. പാലക്കാട്‌ നഗരസഭയിലെ 52-ാം വാര്‍ഡ്‌ ഒലവക്കോട്‌ സൗത്തിലെ പൂക്കാരത്തോട്ടത്തിലാണ്‌ സംഭവം. അന്‍പതിലധികം വരുന്ന ആളുകളുമായി നിശബ്ദ പ്രചരണ ദിവസം വോട്ടുപിടിക്കാനെത്തിയ എംഎല്‍എ യെയാണ്‌ വീട്ടുകാര്‍ ഇറക്കി വിട്ടത്‌.

മാസ്‌ക്ക്‌ ധരിക്കാതെയും കയ്യില്‍ സാനിറ്റൈസര്‍ ഉപയോഗിക്കാതെുമായിരുന്നു ഇവര്‍ എത്തിയത്‌. നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളാണ്‌ വീട്ടിലുണ്ടായിരുന്നത്‌. ഇതോടെ വീട്ടുടമകൂടിയായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ പ്രകോപിതനായി. മാസ്‌ക്ക്‌ ധരിക്കാതെ പ്രചരണം നടത്തുന്നതിതിരെ ഇയാള്‍ ശബ്‌ദമുയര്‍ത്തുകയും ചെയ്‌തു. നിങ്ങള്‍ക്കിഷ്ടമുളളതുപോലെ ചെയ്യാന്‍ പറ്റില്ല എന്നുപറഞ്ഞാണ്‌ എംഎല്‍എ യും കൂട്ടരും തിരികെ പോയത്‌. തുടര്‍ന്ന്‌ പ്രദേശത്തെ മുഴുവന്‍ വീടുകളിലും കറിയിറങ്ങി എംഎല്‍എയും സംഘവും വോട്ടഭ്യര്‍തഥന നടത്തി.

കോവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ്‌ പ്രര്‍ത്തകനുമായി തര്‍ക്കിക്കുന്ന ഷാഫി പറമ്പിലിന്റെ വീഡിയോ നിമിഷങ്ങള്‍ക്കുളളില്‍ തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമായി എംഎല്‍എയുടെ വീഡിയോ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ തന്നെയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →