രാമനാട്ടുകര: സീരിയല്‍ സംവിധായകനെ ആക്രമിച്ചു പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കടലുണ്ടി ഇടച്ചിറ മടവമ്പട്ട് നിജിത്ത്(ജിത്തു28), ചേലേമ്പ്ര പുല്ലിപ്പറമ്പ്അണ്ടിക്കാട്ട് കുഴി നുബിന്‍ അശോക്(കണ്ണന്-26)എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. സംവിധായകന് ഫാറൂഖ് കോളജ് റോഡില്‍ വെള്ളാശ്ശേരി കളത്തിങ്ങല്‍ രഞ്ജിത്ത് രാമനാട്ടുകരയാണ് കവര്‍ച്ചയ്ക്ക് ഇരയായത്. രഹസ്യ വിവരപ്രകാരം ഇന്‍സ്പെക്ടര്‍ കെ കൃഷ്ണന്റെ നേതൃത്വത്തില്‍ കടലുണ്ടിയില്‍ വച്ചാണു പ്രതികളെ പിടികൂടിയത്.
2020 നവംബര്‍ 28 ന് സംവിധായകൻ സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നതിനിടെ പിന്നില്‍ നിന്നു മുഖത്ത് കുത്തി വീഴ്ത്തുകയായിരുന്നു. തുടർന്ന് കീശയില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള ഫോണും 2650 രൂപയും തട്ടിയെടുത്ത് കടന്നു.
പ്രതികളെ കുറിച്ചു ലഭിച്ച സൂചന പ്രകാരം പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇരുവരും നേരത്തെ കഞ്ചാവ്, അടിപിടി, പിടിച്ചുപറി കേസുകളില്‍ പ്രതികളാണെന്നു പൊലീസ് അറിയിച്ചു.

