മുംബൈ: 15 കാരനെ പീഡിപ്പിച്ച 24 വയസുള്ള യുവതി അറസ്റ്റില്‍. പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ പതിനഞ്ചുകാരനെയാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതി. മുംബൈ ഗൊരെഗാവിലാണ് സംഭവം. ഇരയാക്കപ്പെട്ട ആണ്‍കുട്ടിയുടെ മാതാവാണ് പരാതി നൽകിയത്.
ഷോപ്പിംഗ് സെന്‍ററില്‍ ജോലി ചെയ്യുന്ന യുവതി 2020 സെപ്റ്റംബറിലാണ് പരാതിക്കാരിയുടെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി എത്തിയത്. ഇവർക്കൊരു മകനുമുണ്ട്.
നവംബറോടെ തന്നെ ഇവിടെ നിന്നും ഒഴിയുകയും ചെയ്തു.
ഇതിനിടെയാണ് പീഡനം നടന്നതെന്ന് എന്നാണ് പരാതി. പൊലീസ് കേസെടുത്തതോടെ യുവതി ഒളിവില്‍ പോയിരുന്നു. 2-12-2020 നാണ് പോക്സോ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പരാതി വ്യാജമാണെന്ന് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. ഫ്ലാറ്റിന്‍റെ വാടകയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് യുവതിക്കെതിരെ പരാതി നൽകാൻ കാരണമെന്നും അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു.