വോട്ട് ചെയ്യാനെത്തിയ സ്ത്രീ കൈയ്യില്‍ ഒഴിച്ച്‌ കൊടുത്ത സാനിറ്റൈസര്‍ കുടിച്ചു

കരുനാഗപ്പള്ളി : വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലെത്തിയ സ്ത്രീ ഉദ്യോഗസ്ഥര്‍ കൈയ്യില്‍ ഒഴിച്ച്‌ കൊടുത്ത സാനിറ്റൈസര്‍ കുടിച്ചു. 8-12-2020 ചൊവ്വാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. സാനിറ്റൈസര്‍ ആണെന്ന് അറിയാതെ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കൈയ്യില്‍ നല്‍കിയ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു.

കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ ബൂത്തായ ആലപ്പാട് എല്‍ പി സ്‌കൂളിലെ ബൂത്തിലാണ് വോട്ടര്‍ അബദ്ധത്തിൽ സാനിറ്റൈസര്‍ കുടിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ചു. തുടർന്ന് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഇക്കുറി ഓരോ ബൂത്തിലും ഏഴര ലിറ്ററോളം സാനിറ്റൈസര്‍ അനുവദിച്ചിരുന്നു. പോളിങ് ബൂത്തിലേക്ക് കയറുമ്പോഴും തിരിച്ചിറങ്ങുമ്പോഴും സാനിറ്റൈസര്‍ നല്‍കാന്‍ ഉദ്യോഗസ്ഥരെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവർ സാനിറ്റൈസർ കൈയ്യിലൊഴിച്ചു കൊടുത്തപ്പോഴാണ് സ്ത്രീ കുടിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →