ആലപ്പുഴ: വോട്ട് ചെയ്യാനെത്തിയ മധ്യവയസ്കന്‍ കുഴഞ്ഞുവീണ് മരിച്ചു. മഹാദേവികാട് കളത്തിപ്പറമ്പില്‍ പടീറ്റതില്‍ ബാലന്‍ (57) മരിച്ചത്.
ചൊവ്വാഴ്ച(08/12/20) രാവിലെ ഒന്‍പതരയോടെ മഹാദേവികാട് എസ്‌എന്‍ഡിപി എച്ച്‌എസില്‍ വോട്ടുചെയ്യാന്‍ ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ റാന്നിയിലും വോട്ട് ചെയ്യാനെത്തിയ ഒരാൾ കുഴഞ്ഞുവീണ് മരിച്ചിരുന്നു.