കയറ്റുമതി വര്‍ധിച്ചു, ഇറക്കുമതി കുറഞ്ഞു: ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണം തുടര്‍ന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കഴിഞ്ഞ 11 മാസത്തിനിടെ ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിച്ച ഇന്ത്യ, ഇറക്കുമതി കുറച്ചു. ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണം ഇന്ത്യക്കാര്‍ തുടരുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 13% ശതമാനം കുറഞ്ഞപ്പോള്‍ അങ്ങോട്ടുള്ള കയറ്റുമതി 16% വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉഭയകക്ഷി വ്യാപാരം 11 മാസങ്ങള്‍ കൊണ്ട് 78 ബില്യണ്‍ ഡോളര്‍ തൊട്ടു. 2019ല്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ 92.68 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് വ്യാപാരം നടത്തിയത്.

അതേസമയം, അതിര്‍ത്തി പ്രശ്‌നം ചൈന രാഷ്ട്രീയവത്കരിക്കാത്തതിനാലാണ് ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി വര്‍ധിച്ചതെന്നു ചൈനീസ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 19 ബില്യന്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ചൈന ഇറക്കുമതി ചെയ്തത്.ചൈന ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഓര്‍ഗാനിക് കെമിക്കല്‍സ്, വളം, ആന്റിബയോട്ടിക്‌സ് എന്നിവ 2019ല്‍ ഏറ്റവും അധികം കയറ്റി അയച്ചത് ഇന്ത്യയിലേക്കാണ്. 2019ല്‍ ഇന്ത്യ ചൈന വ്യാപാര ബന്ധം 92.82 ബില്യന്‍ ഡോളറിലെത്തിയിരുന്നു. ഇന്ത്യയില്‍നിന്നു വന്‍തോതില്‍ അരി ചൈന ഇറക്കുമതി ചെയ്യുന്നുണ്ട്. മൃഗങ്ങള്‍ക്ക് നല്‍കുന്നതിനാണ് അരി ഉപയോഗിക്കുന്നത് എന്നാണു റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →