ഉദയം പേരൂര്‍ ശ്രദ്ധാകേന്ദ്രമാവുന്നു

തൃപ്പൂണിത്തുറ: ഉദയം പേരൂര്‍ ഡിവിഷനില്‍ മത്സരം ശ്രദ്ധാകേന്ദ്രമാകുന്നു. എല്‍ഡിഎഫും, യൂഡിഎഫും നേര്‍ക്കുനേര്‍ പൊരുതുന്നു എന്നതാണ് കാരണം. ഇവിടെ ബിജെപി മത്സര രംഗത്തില്ല. അതിനാല്‍ ശക്തമായ പ്രചാരണ പരിപാടികളാണ് ‌ഇവിടെ ഇരുമുന്നണികളും നടത്തുന്നത്‌.

അദ്ധ്യാപികയായ അനിതയാണ്‌ എല്‍ഡിഎഫ് ‌ സ്ഥാനാര്‍ത്ഥി. അശ്വതി സത്യന്‍ യുഡിഎഫിനായി മത്സരിക്കുന്നു. കന്നിക്കാരായ ഇരുസ്ഥാനാര്‍ത്ഥികളും വിജയ പ്രതീക്ഷയിലാണ്‌. സാക്ഷരതാ പ്രേരക്‌ എന്ന നിലയി ല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് 2014 ല്‍ അനിത ടീച്ചറെ ജില്ലയിലെ മികച്ച സാക്ഷരതാ പ്രേരക്‌ ആയി തെരഞ്ഞടുത്തിരുന്നു. തുരുത്തിക്കര, മുളന്തുരുത്തി, കുട്ടമ്പുഴ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ മലയാളം അ‌ദ്ധ്യാപികയായും ജോലി ചെയ്‌തിരുന്നു. ഇത്തരത്തില്‍ നാട്ടുകാരുമായുളള പരിചയം വിജയത്തിലേക്ക്‌ നയിക്കുമെന്ന്‌ ടീച്ചര്‍ പറയുന്നു.

കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത്‌ ഭരണം യുഡിഎഫിന്‌ ലഭിച്ചിട്ടും ഉദയം പേരൂര്‍ ഡിവിഷന്‍ ലഭിക്കാതിരുന്നത്‌ വലിയ ചര്‍ച്ചയായിരുന്നു. ഇക്കുറി അത്‌ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ യുഡിഎഫ്‌ മാദ്ധ്യമ പ്രവര്‍ത്തകയായ അശ്വതി സത്യനെ രംഗത്തിറക്കിയരിക്കുന്നത്‌. മാദ്ധ്യമ പ്രവര്‍ത്തക രംഗത്തെ പരിചയം പുതിയ വികസന കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കുവാന്‍ പ്രയോജനപ്പെടുമന്നും യൂഡിഎഫ്‌ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഇരു സ്ഥാനാര്‍ത്ഥികളും ഡിവിഷനിലെ പരമാവധി വോട്ടര്‍മാരെ കാണാനുളള തിരക്കിലാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →