അരിവാൾ ചുറ്റിക പതിച്ച മാസ്കുമായി പ്രിസൈഡിംഗ് ഓഫീസർ പോളിംഗ് ബൂത്തിൽ, ഉദ്യോഗസ്ഥയെ തല്‍സ്ഥാനത്ത് നിന്നും മാറ്റാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

കൊല്ലം : അരിവാൾ ചുറ്റിക പതിച്ച മാസ്‌കുമായി പ്രിസൈഡിംഗ് ഓഫീസര്‍ പോളിംഗ് ബൂത്തിലെത്തി. കൊല്ലം കൊറ്റങ്കര ജില്ലാ പഞ്ചായത്ത് പരിധിയില്‍ വരുന്ന ബൂത്തിലാണ് സംഭവം. ഈ മാസ്ക് ധരിച്ച് കൊണ്ട് ഉദ്യോഗസ്ഥ ഡ്യൂട്ടി ചെയ്യുന്നുവെന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തി. സംഭവത്തില്‍ നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡണ്ട് ബിന്ദുകൃഷ്ണ പറഞ്ഞു.

സംഭവം വിവാദമായ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ തല്‍സ്ഥാനത്ത് നിന്നും മാറ്റാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ആർ ഡി ഒ യ്ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ അഞ്ച് ജില്ലകളിലും വോട്ടിംഗ് പുരോഗമിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →