മലപ്പുറം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് അയോഗ്യയാക്കിയ അശ്വതിയ്ക്ക്
ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് സ്വപ്ന സാക്ഷാത്ക്കാരം.
കോടതിയുടെ അനുകൂല ഉത്തരവനുസരിച്ച് 9 – 12 – 2020 ബുധനാഴ്ച അശ്വതി മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടും.മഞ്ചേരി മെഡിക്കല്‍ കോളജ് പ്രവേശനപട്ടികയില്‍ ഇടം നേടിയത് കേന്ദ്ര അലോട്ട്മെന്റിലായിരുന്നു. കേരളത്തിലെ പ്രത്യേക പരിഗണനാവിഭാഗത്തില് 17ാം റാങ്കുകാരിയായിരുന്നു
ചെറുപ്പംമുതലേ ഡോക്ടര്‍ മോഹവുമായി പഠിച്ച അശ്വതിയെയും കുടുംബത്തെയും തകർക്കുന്നതായിരുന്നു മെഡിക്കൽ ബോർഡിന്റെ തീരുമാനം.
കാലുകള്‍ക്കും വലതുകൈക്കും ശേഷിക്കുറവുള്ളതിനാല്‍ ശസ്ത്രക്രിയയും മറ്റും ചെയ്യാന്‍ സാധിക്കില്ലെന്ന് കണ്ടെത്തിയാണ് മെഡിക്കൽ ബോർഡ് അശ്വതിയെ അയോഗ്യയാക്കിയത്.
പക്ഷേ തോൽവി സമ്മതിക്കാൻ തയാറാവാതെ അശ്വതി തിങ്കളാഴ്ച അഡ്വ. കാളീശ്വരം രാജ് വഴി ഹൈകോടതിയെ സമീപിച്ച് അനുകൂലവിധി നേടുകയായിരുന്നു സി.പി. ഷൈജുവിന്റെ നേതൃത്വത്തില്‍ നാട്ടുകാർ അശ്വതിക്ക് നിയമസഹായം നല്കി. കരുവാരകുണ്ട് കക്കറ പള്ളിക്കുത്ത് മുരളീധരന്റെ മകളാണ് അശ്വതി.