തിരുവനന്തപുരം: 8.12.2020 ചൊവ്വാഴ്ച വോട്ടുരേഖപ്പെടുത്തായി പോളിംഗ് ബൂത്തിലെത്തുന്ന സമ്മതിദായകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുളള നിര്‍ദ്ദേശങ്ങള്‍ ഓരോരുത്തരും ശ്രദ്ധിക്കുകയും അനുവര്‍ത്തിക്കുകയും വേണം. ഒന്നാമതായി ബൂത്തിന് പുറത്ത് പ്രത്യേകം അടയാളപ്പെടുത്തിയിട്ടുളള കോളങ്ങളില്‍ വോട്ടര്‍മാര്‍ വരിനില്‍ക്കണം. ബൂത്തിന്‍റെ വാതില്‍ക്കല്‍ നില്‍ക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ സ്ലിപ്പും ഐഡി കാര്‍ഡും പരിശോധിച്ച് നിങ്ങളെ ഉളളിലേക്ക് പ്രവേശിപ്പിക്കും.
തുടര്‍ന്ന് പോളിംഗ് അസിസിറ്റന്‍റ് നല്‍കുന്ന സാനിറ്റൈസര്‍ ഉപയോഗിച്ച് നിങ്ങള്‍ കൈകള്‍ വൃത്തിയാക്കണം. ഒന്നാം പോളിംഗ് ഓഫീസര്‍ നിങ്ങളുുടെ ക്രമനമ്പര്‍ നോക്കി പേര് വിളിച്ച് ആള്‍ തന്നെയോ എന്നു് ഉറപ്പാക്കും. തിരിച്ചറിയല്‍ രേഖ പരിശോധിക്കും. ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കണം. പോളിംഗ് ഏജന്‍റുമാര്‍ തര്‍ക്കം ഉന്നയിച്ചില്ലെങ്കില്‍ രണ്ടാം പോളിംഗ് ഓഫീസര്‍ ചൂണ്ടുവിരലില്‍ മഷി പുരട്ടും. തുടര്‍ന്ന് രജിസ്റ്ററില്‍ ഒപ്പ് അഥവാ വിരലടയാളം രേഖപ്പെടുത്തണം. മൂന്നാം പോളിംഗ് ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തുന്നതിനെ തുടര്‍ന്ന് നിങ്ങള്‍ക്ക് ബാലറ്റ് മെഷീന്‍റെ അടുത്ത് എത്താം. തിരികെ ബൂത്തിനുളളില്‍ നിന്നിറങ്ങുമ്പോള്‍ വീണ്ടും കൈകളില്‍ സാനിറ്റൈസര്‍ സ്‌പ്രേ ചെയ്യും.