കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി മാറ്റി വെച്ചു. 2020 ഡിസംബര്‍ 11ലേക്കാണ് മാറ്റിയത്. ഇബ്രാഹിം കുഞ്ഞിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
കേസില്‍ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയ കാരണങ്ങളാലാണ് ലീഗ് നേതാവായ തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്നാണ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. 2020 മാര്‍ച്ചില്‍ കുറ്റപത്രം നല്‍കിയ കേസില്‍ ഒമ്പതു മാസങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നും വാദിച്ചു.
18-11-2020 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്വേഷണ സംഘം ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്.

