ഹോം സ്‌റ്റേ ഉടമ കുത്തേറ്റ് മരിച്ചു

കുണ്ടറ: മണ്‍റോതുരുത്തില്‍ ഹോം സ്‌റ്റേ ഉടമ കുത്തേറ്റ് മരിച്ചു.വില്ലിമംഗലം നിധി പാലസ് വീട്ടില്‍ മയൂഖം ഹോംസ്‌റ്റേ ഉടമ മണിലാല്‍ (ലാല്‍ 53) ആണ് മരിച്ചത്. പട്ടം തുരുത്ത് തുപ്പാശേരില്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച(6.12.2020) രാത്രി എട്ടരയോടെയാണ് സംഭവം . മണ്‍റോത്തുരുത്ത് കാനറാബാങ്കിന് സമീപത്തുവച്ചാണ് കുത്തേറ്റത്

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അശോകനും മണിലാലും നാട്ടുകാരും പരിചയക്കാരുമാണ്. തെരഞ്ഞെടുപ്പ് ശബ്ദ പ്രചാരണം സമാപിച്ച ശേഷം കാനറാ ബാങ്ക് കവലയില്‍ നാട്ടുകാര്‍ കൂടിനിന്ന് രാഷ്ട്രീയ ചര്‍ച്ച നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ മദ്യലഹരിയില്‍ അശോകന്‍ അസഭ്യ വര്‍ഷം നടത്തി. ഇത് കേട്ടുകൊണ്ട് നിന്ന മണിലാല്‍ അശോകനോട് കയര്‍ത്തു. വീണ്ടും അസഭ്യ വര്‍ഷം തുടര്‍ന്നപ്പോള്‍ മണിലാല്‍ അശോകനെ അടിച്ചു. അവിടെ നിന്ന നടന്നുപോയ മണിലാലിനെ പിന്നില്‍ നിന്നെത്തി അശോകന്‍ കുത്തുകയായിരുന്നു.

രക്തത്തില്‍ കുളിച്ച് ചലനമറ്റുകിടന്ന മണിലാലിനെ അതുവഴി വന്ന കാറില്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒളിവില്‍ പോയ പ്രതിയെ രാത്രി വൈകി കിഴക്കേ കല്ലട പോലീസ് പിടികൂടി . അടുത്തിടയാണ് ഡല്‍ഹി പോലീസില്‍ നിന്ന വിരമിച്ച അശോകന്‍ നാട്ടിലത്തിയത് മണിലാല്‍ സിപിഎം പ്രവര്‍ത്തകനാണ് . രേണുകയാണ് മണിലാലിന്റെ ഭാര്യ , മകള്‍: അരുണിമ. (നിധി)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →