കാസർകോഡ്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലന പരിപാടികള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന അപേക്ഷ പരിഗണിച്ച്, പരിശീലന കേന്ദ്രത്തിലെ ആകെ സീറ്റിന്റെ 50 ശതമാനം പേരെ ഉള്‍ക്കൊള്ളിച്ച്, പരമാവധി 100 പേരില്‍ കൂടാതെ കോവിഡ് ചട്ടം പാലിച്ചു കൊണ്ട് പരിശീലന പരിപാടികള്‍ നടത്താന്‍ ജില്ലാതല കോറോണ കോര്‍ കമ്മിറ്റിയോഗം അനുമതി നല്‍കി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. ബീച്ചുകളിലും റാണിപുരംപോലുള്ള ടൂറിസം മേഖലകളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. മടക്കര തുറഖമുഖത്ത് കരയ്ക്കടുപ്പിക്കുന്ന മല്‍സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ, അവരുടെ തന്നെ ചെലവില്‍ പ്രത്യേകം വാഹനം തയ്യാറാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സജ്ജീകരിച്ച കോവിഡ് പരിശോധനാ കേന്ദ്രത്തിലേക്ക് അയച്ച് പരിശോധന നടത്തുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശില്‍പ, സബ്കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ഡി എം ഒ ഡോ. എ വി രാംദാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ വികെ ശശിധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദന്‍ മറ്റ് കോറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു