കൊച്ചി: സി പി എമ്മിൻ്റെ മുന്‍ കളമശ്ശേരി ഏരിയ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈനെതിരെ സിപിഐഎമ്മിൻ്റെ പാര്‍ട്ടി റിപ്പോര്‍ട്ട്. അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയതും വിദേശയാത്ര നടത്തിയതും എറണാകുളം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏരിയ കമ്മിറ്റി അംഗമായിരിക്കെ പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്നും 10 വര്‍ഷത്തിനുള്ളില്‍ നാല് വീടുകളാണ് സക്കീര്‍ ഹുസൈന്‍ കളമശ്ശേരിയില്‍ വാങ്ങിയതെന്നും പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സക്കീര്‍ ഹുസൈന്‍ ദുബൈലേക്കെന്ന വ്യാജേന ബാങ്കോങിലേക്ക് യാത്രനടത്തിയതായും റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തെ പാര്‍ട്ടി ചിഹ്നത്തിലല്ലാതെ വോട്ട് ചെയ്തു എന്ന ആരോപണവും സക്കീര്‍ ഹുസൈനെതിരെ ഉയര്‍ന്നിരുന്നു.
സക്കീര്‍ ഹുസൈനെതിരെ നടപടിയാവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു ഇഡിക്ക് പരാതി നല്‍കി. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെ തുടര്‍ന്ന് സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പന്‍ഡ് ചെയ്തിരുന്നു.