ബംഗളൂരു: കാമുകനെ വിവാഹം ചെയ്യുന്നത് എതിർത്ത് 24കാരിയുടെ വിരലുകള്‍ അച്ഛനും സഹോദരനും അറുത്തുമാറ്റി. ധനലക്ഷ്മി എന്ന യുവതിയുടെ കൈവിരലുകളാണ് മുറിച്ചുമാറ്റിയത്. വിരലുകള്‍ നഷ്ടമായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ധനലക്ഷ്മിയും സത്യ എന്ന കാമുകനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. ഇത് അംഗീകരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല. വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചതാണ് ആക്രമണത്തിന് കാരണമായത്.
5-12-2020 ശനിയാഴ്ച ധനലക്ഷ്മിയെ സഹോദരനും അച്ഛനും ഒരു മെഡിക്കല്‍ സ്‌റ്റോറിന് സമീപത്തുവച്ച് കണ്ടതോടെയാണ് പ്രശ്നം രൂക്ഷമായത്. ഇതോടെ ഇവർ തമ്മില്‍ തര്‍ക്കമായി. തുടർന്ന് അച്ഛനും സഹോദരനും ചേര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റുകയായിരുന്നു. നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തി ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

