ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച വ്യവസായിയുടെ മകൻ അറസ്റ്റിൽ

കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വ്യവസായിയുടെ മകൻ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു എന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. എറണാകുളം സ്വദേശിനി നൽകിയ പരാതിയിൽ പ്രമുഖ വ്യവസായി വര്‍ഗീസ് കപ്പട്ടിയുടെ മകന്‍ അശ്വിന്‍ കപ്പട്ടിയെയാണ് അറസ്റ്റ് ചെയ്തത്. ആലുവയില്‍ നിന്നും കസബ പോലീസാണ് പിടികൂടിയത്.

2014-ൽ ആണ് ഫേസ്ബുക്കിലൂടെ അശ്വിൻ യുവതിയെ പരിചയപ്പെടുന്നത്. അഞ്ച് വര്‍ഷത്തോളം തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്തെന്നുമാണ് യുവതിയുടെ പരാതി. പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെട്ടതിനു ശേഷം പ്രണയം നടിച്ച് ലൈംഗിക ചൂഷണം നടത്തി ഉപേക്ഷിക്കുകയാണ് ഇയാളുടെ പതിവെന്ന് പീഡനത്തിനിരയായ യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ മൂന്ന് മാസമായി അശ്വിന്‍ ഒളിവിലായിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടിനായി തൃശൂരിലെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ആലുവയില്‍ നിന്നും പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →