സൂറിച്ച്: വനിത ഫുഡ്‌ബോളില്‍ ചരിത്രപരമായ തീരുമാനവുമായി ഫിഫ. വനിതാ ഫുഡ്‌ബോള്‍ താരങ്ങള്‍ക്ക് പ്രസാവധി അനുവദിക്കാന്‍ കഴിഞ്ഞ വെളളിയാഴ്ച (4/12/2020) ചേര്‍ന്ന ഫിഫ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി .14 ആഴ്ചയായിരിക്കും വനിതാ താരങ്ങള്‍ക്ക് പ്രസവാവധി അനുവദിക്കുക. ഇതില്‍ ഏഴാഴ്ച പ്രസവ ശേഷമുളള ആഴ്ചകളായിരിക്കും.
പ്രസവാവധി അനിവദിക്കുന്നതോടൊപ്പം താരങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ അനുവദിക്കുകയും ഫുഡ് ബോളിലേക്ക് തിരികെ കൊണ്ടുവരാനുളള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യേണ്ടത് ഇനിമുതല്‍ ക്ലബ്ബുകളുടെ ഉത്തരവാദിത്തമായിരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.

