പോലീസിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എം.പി.ബാലൻ

നാ​ദാ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ലെ യു.​ഡി.​എ​ഫിന്റെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി എം .​പി ബാ​ല​ൻ പോലീസിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നേരിടാനെത്തുന്നത്.

പെ​രു​വ​ങ്ക​ര​ സ്വദേശിയായ എസ്.ഐ. ബാലൻ പോലീ​സ് അ​സോ​സി​യേ​ഷ​ന്‍ സംസ്ഥാ​ന ക​മ്മി​റ്റി അം​ഗം, ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്രവര്‍ത്തി​ച്ചിരുന്നു.

എന്നാൽ 36 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വീണ്ടും രാ​ഷ്​​ട്രീ​യ​ക്കാ​രന്റെ
വേ​ഷ​മ​ണി​യു​ക​യാ​ണ് അദ്ദേഹം.

യൂത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ ആ​യി​രുന്നു എം.പി.ബാലൻ. അതിനിടെ 1987ല്‍ ആണ് പോലീ​സി​ല്‍ സെ​ല​ക്​​ഷ​ന്‍ ല​ഭി​ച്ച​ത്. അതോടെ രാ​ഷ്​​ട്രീ​യ കു​പ്പാ​യം അ​ഴി​ച്ചു​വെ​ച്ച്‌ പൊ​ലീ​സ് യൂണിഫോം അണിഞ്ഞ പിന്നെ ദീർഘകാലം പോലിസുകാരനായി സേവനം അനുഷ്ഠിച്ചു.

2018 ജൂ​ലൈ 31ന് ​എ​ട​ച്ചേ​രി സ്​​റ്റേ​ഷ​നി​ല്‍​നി​ന്നാ​ണ് എ​സ്.​ഐ ആ​യി റി​ട്ട​യ​ര്‍ ചെ​യ്ത​ത്. ​എ​ല്‍.​ഡി.​എ​ഫ് സ​ര്‍​ക്കാ​റി​റെ കാ​ല​ത്ത് വ​ള​യം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​യെ അ​ട്ടി​മ​റി​ച്ച്‌ വി​ജ​യം കൊ​യ്ത​ത് ഏ​റെ ച​ര്‍​ച്ച​ ചെയ്യപ്പെട്ടു.വി.​പി. കുഞ്ഞി​രാ​മ​നാ​ണ് എ​ല്‍.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →