ശമ്പളമില്ലാതെ ഇടുക്കിയിലെ ക്ലീനിംഗ് തൊഴിലാളികള്‍

ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലകളില്‍ ജോലിചെയ്യുന്ന ക്ലിീനിംഗ് തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഡിറ്റിപിസിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ മുഖേന നിയമച്ചിരിക്കുന്ന തൊഴിലാളികള്‍ക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്.

ഇടുക്കിയിലെ ഡിറ്റിപിസി സെന്ററുകളായ മൂന്നാര്‍, രമക്കല്‍മേട്, വാഗമണ്‍,ശ്രീനാരയണപുരം തുടങ്ങി വിവിധ മേഖലകളില്‍ ക്ലീനിംഗ് ജോലിക്കായി താല്‍ക്കാലിക ജീവനതക്കാരെ നിയമിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തില്‍ നി്ന്നും കുടുംബ ശ്രീ മുഖാന്തിരമാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ജീവനക്കാരെ ലഭ്യമാക്കിയിരിക്കുന്നത്.ഇവരുടെ ശമ്പളം ഡിറ്റി പിസി പഞ്ചായത്തുകള്‍ക്ക് കൈമാറുകയും കുടുംബശ്രീ മുഖാന്തിരം അവര്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്.എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളം മുടങ്ങിയതിനാല്‍ വന്‍ സാമ്പത്തീക ബാധ്യതയിലാണ് തൊഴിലാളികള്‍

കോവിഡ് പ്രതിസന്ധിമൂലം വാഹനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ദിവസേന 100 രൂപയോളം മുടക്കിയാണ് രാമക്കല്‍മേട് പോലുളള സ്ഥലങ്ങളില്‍ ജോലിക്കെത്തുന്നത്. 10,500 രൂപയാണ് ഇവരുടെ മാസശമ്പളം ഇതാണ് ഒരു വര്‍ഷമായി മുടങ്ങി കിടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →