ഗുജറാത്തില്‍ നിന്നുമുള്ള രാജ്യസഭാ എംപി അഭയ് ഭരദ്വാജ് കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന എംപി അഭയ് ഭരദ്വാജ് (66) അന്തരിച്ചു. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എം പിയാണ് അഭയ് ഭരദ്വാജ്. ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച(03/12/2020) രാത്രിയായിരുന്നു അന്ത്യം.

ആഗസ്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അന്നുമുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ആദ്യം രാജ്കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭരദ്വാജിനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് എംജിഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അഭിഭാഷകനായിരുന്ന ഭരദ്വാജ് ഈ വര്‍ഷമാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →