കൊച്ചി: ഡ്രൈഡേയിലും അവധി ദിവസങ്ങളിലും
മദ്യ വില്പന നടത്തിയിരുന്ന ഇരുമ്പനം സ്വദേശി പിടിയിൽ. ആലികുഴിയിൽ എ.പി. വിൽസൻ (51) ആണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ഈ ദിവസങ്ങളിൽ 390 രൂപയുടെ ഒരു കുപ്പിമദ്യം 600 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. ഇയാളുടെ പക്കൽ നിന്ന് അരലീറ്ററിന്റെ 22 കുപ്പികളാണ് എക്‌സൈസ് പിടിച്ചെടുത്തത്.
ബവ്ക്യൂ ആപ്പിലൂടെ മദ്യം ബുക്ക് ചെയ്തു ശേഖരിച്ചുവച്ച ശേഷം അവധി ദിവസങ്ങളിൽ ആവശ്യക്കാർക്ക് മദ്യം വിൽക്കുകയാണ് പതിവ്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ
കഴിഞ്ഞ ദിവസം മദ്യം ആവശ്യപ്പെട്ട് എക്‌സൈസ് ഉദ്യോഗസ്ഥരും ഇയാളെ സമീപിച്ചതോടെയാണ് ഇയാൾ പിടിയിലായത്.