ലോസ്‌ആഞ്ചലസ്: അമ്മയ്ക്ക് പ്രായം 29, മകൾക്ക് 27. ശാസ്ത്ര ലോകത്തിന് കൗതുകമാകുകയാണ് ടിന-ബെന്‍ ഗിബ്സണ്‍ ദമ്പതികളുടെ മകൾ മോളിയുടെ ജനനം.
അമ്മയെക്കാള്‍ വെറും 2 വയസിന് മാത്രം ഇളയതാണ് മോളി എവറെറ്റ് ഗിബ്സണ്‍ എന്ന കുഞ്ഞ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല. എന്നാൽ മോളിയ്ക്ക്
ഒരു മാസം പോലും പ്രായമായിട്ടില്ല എന്നതാണ് കൗതുകം. 2020 ഒക്ടോബര്‍ 26നാണ് 27 വര്‍ഷമായി ശീതികരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തിൽ നിന്നും മോളി ജനിച്ചത്. 2020 ഫെബ്രുവരി 10നാണ് ടിനയുടെ ഗര്‍ഭപാത്രത്തിലേക്ക് 27 വർഷം പ്രായമായ ഭ്രൂണം നിക്ഷേപിച്ചത്. യൂണിവേഴ്സിറ്റി ഒഫ് ടെന്നസീ പ്രിസ്റ്റണ്‍ മെഡിക്കല്‍ ലൈബ്രറി അധികൃതര്‍ പറയുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും കാലം സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും ഒരു കുഞ്ഞ് പിറക്കുന്നത് എന്നാണ്. എന്നാൽ ഇതിന് മുമ്പ് ഈ റെക്കോര്‍ഡ് കരസ്ഥമാക്കിയത് മോളിയുടെ മൂത്ത സഹോദരിയായ എമ്മ വ്രെന്‍ ഗിബ്സണ്‍ ആണ്. മോളിയുടെ മാതാപിതാക്കളായ ടിന – ബെന്‍ ഗിബ്സണ്‍ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായ എമ്മയുടെ ജനനവും ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തില്‍ നിന്നാണ്.
2017ലാണ് എമ്മ ജനിച്ചത്. 1992 ഒക്ടോബര്‍ മുതല്‍ സൂക്ഷിച്ചിരുന്ന ഭ്രൂണത്തില്‍ നിന്നാണ് എമ്മയുടെ ജനനം. അതായത് 25 വര്‍ഷം ശീതീകരിച്ച ഭ്രൂണാവസ്ഥയില്‍ നിന്നാണ് എമ്മ 2017ല്‍ ജനിച്ചത്. ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഈ രണ്ട് ഭ്രൂണങ്ങളും ജനിതകപരമായി സഹോദരങ്ങള്‍ ആണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ചപ്പോള്‍ മോളിയ്ക്ക് 27 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. മോളിയുടെയും എമ്മയുടെയും അമ്മയായ ടിനയുടെ പ്രായം ഇപ്പോള്‍ 29 ആണ്. 1991 ഏപ്രിലിലാണ് ടിന ജനിച്ചത്. അതേ സമയം, 1992 ഒക്ടോബറില്‍ ശീതീകരിച്ച ഭ്രൂണത്തില്‍ നിന്നാണ് ഇപ്പോള്‍ മോളി ജനിച്ചിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് 7 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാകാതെ വന്നതോടെ ടിന-ബെന്‍ ഗിബ്സണ്‍ ദമ്പതികള്‍ എംബ്രിയോ അഡോപ്റ്റേഷന്‍ എന്ന നൂതന ചികിത്സാ രീതിയെ ആശ്രയിക്കുന്നത്. തുടര്‍ന്നാണ് ദമ്പതികള്‍ക്ക് ആദ്യം എമ്മയും പിന്നീട് മോളിയും ജനിച്ചത്.

