പോസ്റ്റ് ‌ഓഫീസ്‌ അക്കൗണ്ട്‌ മിനിമം ബാലന്‍സ്‌ 500 രൂപയാക്കി വര്‍ദ്ധിപ്പിച്ച് ‌ തപാല്‍ വകുപ്പ്‌

തിരുവനന്തപുരം: പോസ്‌റ്റ്‌ ഓഫീസ്‌ അക്കൗണ്ടിലെ മിനിമം ബാലന്‍സ്‌ 500 രൂപയാക്കി നിലനിര്‍ത്തേണ്ടി വരുമെന്ന്‌ തപാല്‍ വകുപ്പ്‌ അറിയച്ചു. മെയിന്റനന്‍സ്‌ ചാര്‍ജ്‌ ഒഴികെയാണിത്‌. ഡിസംബര്‍ 12 മുതല്‍ നിരക്ക്‌ പ്രാബല്ല്യത്തില്‍ വരും. മിനിമം ബാലന്‍സ്‌ 500 രൂപ നില നില്‍ത്തിയില്ലെങ്കില്‍ 100 രൂപ അക്കൗണ്ട്‌ മെയിന്റനന്‍‌സ്‌ ഫീസായി കുറക്കും. മതിയായ ബാലന്‍സില്ലെങ്കില്‍ അക്കൗണ്ട്‌ റദ്ദാക്കപ്പെടും .

ഗ്രാമീണ മേഖലയില്‍ ഉള്‍പ്പടെ സാധാരണക്കാര്‍ക്ക്‌ ഇത്‌ തിരിച്ചടിയാകും. വ്യക്തികള്‍ക്കോ രണ്ടുപേര്‍ ചേര്‍ന്നോ പോസ്‌റ്റ്‌ ഓഫീസ്‌ സേവിംഗ്‌സ്‌ അക്കൗണ്ട്‌ തുറക്കാം. കൊച്ചുകുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും അക്കൗണ്ട്‌ തുടങ്ങാം. പത്തുവയസിന്‌ മുകളിലുളള കുട്ടികള്‍ക്ക് ‌ സ്വന്തം പേരിലും അക്കൗണ്ട്‌ തുറക്കാം. നിലവില്‍ നാല്‌ ശതമാനം പലിശ നിരക്കാണ്‌. ഒരുമാസം പത്താം തീയതിക്കും മുപ്പതാം തീയതിക്കുമിടയില്‍ അക്കൗണ്ട്‌ ബാലന്‍സ് ‌ 500 രൂപയില്‍ താഴെയാണെങ്കില്‍ ആ മാസത്തെ പലിശ ലഭിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →