ന്യൂഡല്‍ഹി: രാജ്യത്തെ നിരവധി പ്രമുഖ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന തേന്‍ പഞ്ചസാര സിറപ്പാണെന്ന് കണ്ടെത്തിയതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ). പ്രമുഖ ബ്രാന്‍ഡുകളായ ഡാബര്‍, പതഞ്ജലി, ബൈദ്യനാഥ്, സാണ്ടു, ഹിറ്റ്കാരി, ആപിസ് ഹിമാലയ എന്നിവയിലെല്ലാം മായം കണ്ടെത്തിയിട്ടുണ്ട്.13 ഓളം ചെറുതും വലുതുമാ. ബ്രാന്‍ഡുകള്‍ സംസ്കരിച്ചതും അസംസ്കൃത തേനും വില്‍ക്കുന്നു. ഇവയില്‍ 77 ശതമാനത്തിലും പഞ്ചസാര സിറപ്പ് ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. പരിശോധിച്ച 22 സാമ്പിളുകളില്‍ അഞ്ചെണ്ണം മാത്രമാണ് എല്ലാ ടെസ്റ്റുകളിലും വിജയിച്ചത്.മായം ചേര്‍ക്കല്‍ കണ്ടെത്താനുള്ള ടെസ്റ്റുകളെ മറികടക്കാന്‍ കഴിയുന്ന ഫ്രക്ടോസ് സിറപ്പും പല കമ്പനികളും ഉപയോഗിച്ചിട്ടുണ്ട്. ടെസ്റ്റില്‍ വിജയിച്ച ബ്രാന്‍ഡുകള്‍ സഫോള, മാര്‍ക്ക്ഫെഡ് സോഹ്ന, നേച്ചേഴ്സ് നെക്ടര്‍ എന്നിവയാണ്.
കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യക്കാര്‍ ഇന്ന് കൂടുതല്‍ തേന്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇതില്‍ മായം ചേര്‍ക്കുന്നുവെങ്കില്‍, നമ്മള് യഥാര്‍ത്ഥത്തില്‍ കഴിക്കുന്നത് പഞ്ചസാരയാണ്, ഇത് അമിതവണ്ണത്തിന്റെ വെല്ലുവിളി കൂട്ടുന്നു, ഇത് കോവിഡ് -19ന് ശരീരത്തെ മോശമായി ബാധിക്കാന്‍ കൂടുതല്‍ അവസരമാണ് നല്‍കുകയെന്നും സിഎസ്ഇ വ്യക്തമാക്കി

