കൊല്ലം: ഭാര്യ ലോട്ടറി വിൽപ്പനശാലയിൽ ജോലിക്ക് പോയതിനെ തുടർന്ന് ഗൃഹനാഥൻ ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചു.
വാളത്തുങ്കുൽ സ്വദേശി ജയനാണ് ആസിഡ് ആക്രമണം നടത്തിയത്. ഇയാൾ ഒളിവിലാണ് ഉള്ളത്. 40 ശതമാനം പൊള്ളലേറ്റ ഭാര്യ രജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയനെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.