തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചതു പോലെ ചുഴലിക്കാറ്റായി മാറി. നിലവില്‍ ശ്രീലങ്കയ്ക്ക് തൊട്ടടുത്താണ് ചുഴലി സ്ഥിതി ചെയ്യുന്നത് . വെള്ളിയാഴ്ച(04/12/2020) പുലര്‍ച്ചെ ചുഴലികാറ്റ് കന്യാകുമാരിയുടെതീരം തൊടാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
ബുധനാഴ്ച(02/12/2020) വൈകിട്ടോടെ ശ്രീലങ്കന്‍ തീരം കടന്ന് തമിഴ്നാട് തീരത്തേയ്ക്കു നീങ്ങുകയും വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്പനും ഇടയില്‍ തീരം തൊടുകയും ചെയ്യുമെന്നാണ് കാലവസ്ഥ പ്രവചനം. മാലി ദ്വീപ് ആണ് ഈ പ്രാവശ്യം ചുഴലികാറ്റിന് പോരിട്ടിരിക്കുന്നത്.

