തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഫാന്‍സി നമ്പരുകളുടെ ശ്രേണി വിപുലീകരിച്ചു പുതുതായി 58 നമ്പരുകള്‍ കൂടി ഉള്‍പ്പെടുത്തി. ഈ നമ്പരുകള്‍ ബുക്കുചെയ്യുന്നതിന് സര്‍ക്കാര്‍ നിശ്ചയിട്ടിട്ടുളള തുക അടയ്‌ക്കണം. തുടര്‍ന്ന് ലേലം വിളിക്കും. ഉയര്‍ന്ന തുകയ്‌ക്ക് ലേലം പിടിക്കുന്നവര്‍ക്കായിരിക്കും നമ്പര്‍ ലഭിക്കുക. പലപ്പോഴും ലക്ഷങ്ങള്‍ നല്‍കിയായിരിക്കും വാഹന പ്രേമികള്‍ ഒന്നാം നമ്പര്‍ കരസ്ഥമാക്കുന്നത്.
നികുതി വരുമാനം ലക്ഷ്യമിട്ട് ആവശ്യക്കാര്‍ ഏറെയുളള നമ്പരുകളാണ് ഫാന്‍സി വിഭാഗത്തിലേക്ക് മാറ്റിയത്. അഞ്ചുവിഭാഗങ്ങളായിട്ടുളള ഫാന്‍സി നമ്പര്‍ ശ്രേണിയില്‍ ആദ്യ വിഭാഗത്തില്‍ കാര്യമായ അഴിച്ചുപണി യുണ്ടായിട്ടില്ല. 10,000, 5,000, രൂപ ബുക്കിംഗ് ഫീസുളള അവസാന വിഭാഗത്തിലാണ് പുതിയ നമ്പരുകള്‍ ഉള്‍പ്പെടുത്തിയത്. 10,000രൂപ നല്‍കേണ്ട വിഭാഗത്തില്‍ 10,55,77,8118എന്നീ നമ്പരുകളാണ് കൂട്ടിച്ചേര്‍ത്തത്. ശേഷിക്കുന്ന 51 നമ്പരുകലും 5000 രൂപയുടെ ശ്രേണിയിലാണ് . ഇതിലൊന്നും പെടാത്ത ഏതെങ്കിലും നമ്പരുകള്‍ വേണമെങ്കില്‍ 3000 രൂപ അടയ്‌ക്കണം.
ശ്രേണി ഒന്ന്- ബുക്കിംഗ് ചാര്‍ജ് -ഒരു ലക്ഷം രൂപ നമ്പര്‍-1,ശ്രേണി രണ്ട്-ബുക്കിംഗ് ചാര്‍ജ്-50,000രൂപ-നമ്പരുകള്‍-0777,0999.3333, 4444,5000, 7777, 9999, ശ്രേണി-മൂന്ന്- ബുക്കിംഗ് ചാര്‍ജ്-25,000 രൂപ നമ്പരുകള്‍- 0005, 0007, 0009,0333, 0789, 1000, 1111, 5050, 6666, 7000, 7007, 8181, 8888, 9000, 9009, ശ്രേണി നാല്-ബുക്കിംഗ് ചാര്‍ജ-്10,000രൂപ- നമ്പരുകള്‍-0002, 0003, 0010, 0055, 0077, 0099, 0100,0111, 0123, 0313, 0444, 0500, 0555, 0666, 0900, 0909, 1001, 1234, 1717, 1881, 2000 ,2222, 4455, 5454, 6000, 6363,7272, 8118, ശ്രേണി അഞ്ച്- ബുക്കിംഗ് ചാര്‍ജ്-5000രൂപ- നമ്പരുകള്‍-0004,0006, 0008, 0018, 0020, 0025, 0033, 0044, 0050, 0066, 0070, 0088, 0090, 0101, 0200, 0222, 0234, 0300, ദ345, 0369, 0400, 0008, 0018, 0020, 0025,0033, 0044,0050,0066, 0070, 0088, 0090, 0101, 0200, 0222, 0234, 0300, 0345, 0369, 0400, 0505, 0567, 0700, 0707, 0888, 0916 1010, 14,14, 1515,1771, 2007, 2020, 2255, 2277, 2345, 2500, 2525, 2700, 2772,3003 , 3344, 3366, 3456, 3535, 3663, 4000, 4141, 4500, 4554, 5115, 5353, 5400, 5445, 5500, 6006, 6060, 6161, 6336, 6699, 6969,7070, 7117, 7171, 7227, 7700, 8008, 8080, 9099, 9990

