സുപ്രീം കോടതിയിൽ ഷർട്ടിടാതെ ഹാജരായി; മലയാളി അഭിഭാഷകന് താക്കീത്

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ഷർട്ടിടാതെ ഹാജരായ മലയാളി അഭിഭാഷകന് താക്കീത്. വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള ഹിയറിംഗിനിടെ ഷർട്ടിടാതെ ഹാജരായ അഡ്വ. എംഎൽ ജിഷ്ണുവിനാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവുവും ഹേമന്ത് ഗുപ്തയും താക്കീത് നൽകിയത്.

വീഡിയോ കോൺഫറൻസ് വഴിയുള്ള കോടതി നടപടികൾ തുടങ്ങിയിട്ട് എട്ട് മാസം കഴിഞ്ഞിട്ടും ഇത്തരം അശ്രദ്ധകൾ ഇപ്പോഴും ആവർത്തിക്കുകയാണെന്ന് കോടതി ശകാരിച്ചു. മുൻപ് ഒരു അഭിഭാഷകൻ ടിഷർട്ട് ധരിച്ച് കട്ടിലിൽ കിടന്നു കൊണ്ടാണ് ഹാജരായത്.

ഒക്ടോബർ 26ന് മറ്റൊരു അഭിഭാഷകനും ഷർട്ടില്ലാതെ ഹാജരായിരുന്നു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചിനു മുന്നിലായിരുന്നു സംഭവം. ഇത്തരം അശ്രദ്ധകൾ ഉണ്ടാവരുതെന്ന് അന്നും താക്കീത് ചെയ്തിരുന്നു. മറ്റൊരു വക്കീലും ഷർട്ടിടാതെ ഹാജരായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →