പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി. അന്വേഷണം സിബിഐക്ക് നൽകിയ ഹൈക്കോടതി വിധി
ചോദ്യം ചെയ്തു കൊണ്ടുള്ള സർക്കാർ അപ്പീല്‍ സുപ്രീംകോടതി തള്ളി.

സി ബി ഐ അന്വേഷിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. തുടരന്വേഷണം നടത്താനും കേസിലെ രേഖകൾ എത്രയും പെട്ടെന്ന് പൊലീസ് സിബിഐക്ക് കൈമാറാനും നിർദേശിച്ചു.

സിബിഐക്ക് അന്വേഷണം വിട്ടത് കൊണ്ട് മാത്രം പൊലീസിന്‍റെ ആത്മവീര്യം നഷ്ടപ്പെടും എന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതി വിധിയിൽ ശരത് ലാലിന്റെയും കൃപേഷിന്റേയും രക്ഷിതാക്കൾ സന്തോഷം പ്രകടിപ്പിച്ചു. നേരത്തെ മൂന്ന് തവണയും സിബിഐക്ക് വേണ്ടി വാദിക്കുന്ന സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരാകാത്തതിനാൽ കേസ് മാറ്റിവെക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം