അച്ഛന്റെ മുമ്പില്‍ വച്ച്‌ ദേഹത്ത്‌ തെങ്ങ്‌ വീണ്‌ 10 വയസുകാരന്‌ ദാരുണാന്ത്യം

കിഴക്കമ്പലം: തെങ്ങ്‌ വീണ്‌ 10 വയസുകാരന്‌ ദാരുണാന്ത്യം. പെരിങ്ങാല ചാക്ക്‌ കമ്പനിക്കുസമീപം മാടശ്ശേരി ബിജുവിന്റെയും ഷൈലയുടേയും മകന്‍ മിലനാണ്‌ മരിച്ചത്‌. 30.11.2020 തിങ്കളാഴ്ച വൈകിട്ട്‌ നാലിന്‌ സമീപത്തെ പറമ്പില്‍ കൂട്ടുകാരോടൊപ്പം സംസാരിച്ചുനില്‍ക്കുമ്പോഴായിരുന്നു അപകടം.

അടിഭാഗം ദ്രവിച്ച തെങ്ങ്‌ മറിയുന്നത്‌ കണ്ട്‌ ഓടി മാറുന്നതിനിടയില്‍ തെങ്ങിന്റെ ഒരുഭാഗം മിലന്‍റെ ദേഹത്ത്‌ പതിക്കുകയായിരുന്നു. അമ്പലമുകള്‍ സെന്റ് ‌ ജൂഡ്‌ സ്‌കൂളിലെ അഞ്ചാാംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌. സഹോദരന്‍ അലന്‍. സംസ്‌കാരം 1.12.2020 ചൊവ്വാഴ്ച 2ന്‌ കാക്കനാട്‌ ശ്‌മശാനത്തില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →