ബുറൈവി ചുഴലിക്കാറ്റ് എത്തുന്നു അണക്കെട്ടുകൾ നിറയും, തെക്കൻ കേരളത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ

ന്യൂഡൽഹി: കേരളത്തില്‍ ചൊവ്വാഴ്ച(01/12/20) മുതല്‍ അഞ്ച് ദിവസത്തേക്ക് ശക്തമായ കാറ്റും മഴയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ രംഗത്തു വന്നു. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാം 85 ശതമാനത്തിലേറെ വെളളമുണ്ട്. ശക്തമായ മഴയുണ്ടായാൽ ഇവയെല്ലാം നിറയുമെന്നും തെക്കൻ കേരളത്തിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജല കമ്മീഷൻ പറയുന്നു.

കാലാവസ്ഥാ കേന്ദ്രങ്ങൾ തെക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച (1/12/2020) ചുഴലിക്കാറ്റാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →