കോഴിക്കോട്: വയനാട്ടില്‍ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി ആരോപണം. ഞായറാഴ്ച(29/11/2020) രാവിലെ മരിച്ച ആളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോര്‍ട്ടം നടത്തിയില്ലെന്നാണ് പരാതി. കേണിച്ചിറ പാല്‍നട കോളനിയിലെ ഗോപാലനാണ് തേനീച്ച കുത്തേറ്റ് മരിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോലീസ് സര്‍ജന്‍ ഇല്ലാത്തതിനാല്‍ പോസ്റ്റ് മോര്‍ട്ടം നടന്നില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിട്ടും സര്‍ജന്‍ ഇല്ലെന്നായിരുന്നു വിശദീകരണം. മൃതദേഹം അഴുകിയെന്നും സ്വമേധയാ ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ പറയുന്നു.