കോവിഡ് ബാധയെ തുടര്‍ന്ന് ബിജെപി എംഎല്‍എ അന്തരിച്ചു

ജയ്പൂര്‍: കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിജെപി എംഎല്‍എ കിരണ്‍ മഹേശ്വരി അന്തരിച്ചു. രാജസ്ഥാനിലെ രാജ്മണ്ഡ് എംഎല്‍എയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായിരുന്നു അവര്‍. 59 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

രാജസ്ഥാനില്‍ കോവിഡ് ബാധമൂലം മരണപ്പെടുന്ന രണ്ടാമത്തെ എംഎല്‍എയാണ് കിരണ്‍ മഹേശ്വരി. കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ കോണ്‍ഗ്രസ് എംഎല്‍എ കൈലാഷ്ത്രിവേദി മരിച്ചിരുന്നു. ഒരുതവണ എംപിയും മൂന്നുതവണ എംഎല്‍എയും ആയിരുന്ന മഹേശ്വരി വസുന്ധര രാജെ സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റായും കിരണ്‍ മഹേശ്വരി പ്രവര്‍ത്തിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →