ലണ്ടൻ: കാർഷിക നിയമങ്ങൾക്കെതിരെ ഇന്ത്യയിൽ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഇംഗ്ലീഷ് ക്രിക്കറ്റ് താരം മോണ്ടി പനേസര്‍.
ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ടാഗ് ചെയ്ത് മോണ്ടി പനേസര്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു.
‘കാര്‍ഷിക വിളക്ക് ഗുണനിലവാരം ഇല്ലാത്തതിനാല്‍ കരാര്‍ പാലിക്കാനാകില്ലെന്ന് വാങ്ങുന്നവര്‍ പറഞ്ഞാല്‍ കര്‍ഷകര്‍ എന്തുചെയ്യും? കര്‍ഷകര്‍ക്ക് എന്ത് സുരക്ഷയാണ് ഇതിലുള്ളത്. വില ഉറപ്പുവരുത്താന്‍ യാതൊരു പരാമര്ശവുമില്ലേ?.
ഇംഗ്ലണ്ടിനായി 50 ടെസ്റ്റുകളിലും 26 ഏകദിനങ്ങളിലും കളത്തിലിറങ്ങിയ മോണ്ടി ഇന്ത്യന്‍ വംശജനാണ്.

