ചിഹ്നം പിന്‍വലിക്കണമെന്ന ബിജെപിയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തളളി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ 12 അപരന്മാരുടെ ചിഹ്നം റോസാപ്പൂവാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഇവര്‍ ഇടം പിടിച്ചിരിക്കുന്നത് വോട്ടിംഗ് മെഷീനില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് തൊട്ടുമുന്‍പോ താഴെയോ ആണ്. ആയതിനാല്‍ റോസാപൂവും താമരയും മാറിപ്പോവുമെന്നും വോട്ട് അപരന്മാര്‍ക്ക് ലഭിക്കുമെന്നുമാണ് ബിജെപിയുടെ ആശങ്ക.

ചിഹ്നം പിന്‍വലിക്കണമെന്ന ബിജെപിയുടെ ആവശ്യം തിരഞ്ഞെടുപ്പുകമ്മീഷന്‍ തളളി.സ്വതന്ത്രര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അംഗീകരിക്കപ്പെട്ട ചിഹ്നമായ റോസാപ്പൂ നല്‍കിയത്. അക്ഷരമാല ക്രമത്തിലുളള പേരിന്റെ സ്ഥാനം മാറ്റുന്നതും ചട്ടവിരുദ്ധമാകുമെന്നും കമ്മീഷന്‍ അറിയിച്ചു. ഇതോടെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. തോല്‍വി ഭയപ്പെടുന്ന സിപിഎം കമ്മീഷനിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ബിജെപി അപരന്മാര്‍ക്കെല്ലാം റോസാപ്പൂ നല്‍കിയതെന്നും ബിജെപി ആരോപിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →