ലാഹോര്‍: പാക്കിസ്ഥാന് ക്രിക്കറ്റ് ടീം നായകന് ബാബര്‍ അസമിനെതിരെ ലൈംഗിക ആരോപണവുമായി യുവതി. മോഹന വാഗ്ദാനം നല്കി
പത്തുവര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് ആരോപണം. ഇപ്പോൾ വധഭീഷണി മുഴക്കുകയാണെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2010-ല്‍ ബാബര്‍ അസം വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ ശാരീരികമായി ഉപദ്രവിച്ചു. ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബാബറിന്റെ മനസുമാറിയത് എന്നും യുവതി വെളിപ്പെടുത്തി.
ബാബറിന്റെ പ്രതിസന്ധി കാലത്ത് താന്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടു. എന്നാൽ പ്രശസ്തിയും നേട്ടവും വന്നതോടെ
വിവാഹക്കാര്യം പറയുമ്പോഴൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും ഇവര്‍ പറയുന്നു.