ഇടുക്കി: തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി മൂന്നാറില്‍ സെക്ട്രല്‍ ഓഫീസര്‍മാര്‍ക്കായുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു.അടിമാലി, ദേവികുളം ബ്ലോക്കുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ദേവികുളം സബ്കളക്ടറും റിട്ടേണിംഗ് ഓഫീസറുമായ പ്രേം കൃഷ്ണന്‍ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍ സിബി തോമസ് കെ പരിശീലന ക്ലാസ് നയിച്ചു. മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു പരിശീലന ക്ലാസ് ഒരുക്കിയത്. സെക്ട്രല്‍ ഓഫീസര്‍മാരുടെ കൃത്യനിര്‍വ്വഹണം സംബന്ധിച്ചും വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനവും മറ്റനുബന്ധജോലികള്‍ സംബന്ധിച്ചും മാസ്റ്റര്‍ ട്രെയിനര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെങ്ങനെ പോളിംഗ് സുഗമമാക്കാമെന്ന കാര്യത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും ദേവികുളം ബിഡിഒയുമായ ഗിരിജ എന്‍ കെയും പരിശീലന ക്ലാസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9270/election-training-for-sectoral-officers-.html