കോട്ടയം: കോവിഡ് ബാദിച്ച് ഡോക്ടര്‍ മരിച്ചു. കളമശേരി മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം മേധാവി പത്തനാട് മുണ്ടത്താനം ഡോക്ടര്‍ ഇ.സി.ബാബുക്കുട്ടി (60) ആണ് മരിച്ചത്. കടുത്ത പ്രമേഹ രോഗിയായിരുന്ന അദ്ദേഹം കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം മൃതദേഹം മുണ്ടത്താനത്തെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.