കോവിഡ് വാക്‌സിൻ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ പ്രധാനമന്ത്രി നേരിൽ സന്ദർശിക്കും

ന്യൂ‍ഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് എത്തുന്നു.

28-11-2020 ശനിയാഴ്ച അഹമ്മദാബാദിലെ സൈഡസ് ബയോടെക്, പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക് ലാബ് എന്നിവിടങ്ങളിലാണ് വാക്സിന്‍ അവലോകന യോഗത്തിനായി പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.

നേരത്തേ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷം ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്നുംകോവിഡിനെതിരേ വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാലയുടെ അഭിപ്രായപ്രകാരം ജനുവരിയോടെ ഇന്ത്യയില്‍ നൂറ് മില്യണ്‍ കൊവിഷീല്‍ഡ് (കൊവിഡ് വാക്‌സിന്‍) ലഭ്യമാകുമെന്നാണ് വിവരം. ഫെബ്രുവരിയോടെ ഇത് ഇരട്ടിയാകുമെന്നും അദ്ദേഹം വിശദമാക്കി.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്‌സഫഡ് വാക്‌സിന്റെ മൂന്നാം ഘട്ടം പൂര്‍ത്തീകരിച്ചത് അടക്കം അഞ്ച് വാക്‌സിനുകൾ ഇന്ത്യയില്‍ അഡ്വാന്‍സ്ഡ് ഘട്ടത്തില്‍ എത്തിയിട്ടുള്ളത്. ഭാരത് ബയോട്ടെക് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. സൈഡസ് കഡില രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. ഡോ.റെഡ്ഡീസ് നടത്തുന്ന റഷ്യയുടെ സ്പുട്‌നിക് V ന്റെ പരീക്ഷണം 2-3 ഘട്ടങ്ങളിലാണ്. പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ്. ബയോളജിക്കല്‍ ഇ എന്ന വാക്‌സിൻ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →